എനിക്ക് കണ്ടു മാത്രം പരിചയമുള്ള മേഖലയാണീ ബൂലോകം....
ബ്ലോഗ് വായന തുടങ്ങിയിട്ട് കുറച്ചധികം നാളായെങ്കിലും...ഒരു ബ്ലോഗ്ഗറാവാന് ഞാന്‍ മടിച്ചു നിന്നു....
കാരണം, വെല്യ വെല്യ ആളുകള്‍ വെല്യ വെല്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് നമ്മളു കേറി എന്തുചെയ്യാനാ....
എങ്കിലു ഈ വെല്യ വെല്യ കാര്യങ്ങള്‍ ഞാന്‍ നോട്ട് ചെയ്തു....കൂട്ടത്തില്‍ ചെറിയ ചെറിയ കാര്യങ്ങളും ചര്‍ച ചെയ്യപെടുന്നുണ്ട് എന്നും ഞാന്‍ മനസ്സിലാക്കി...വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍...എല്ലാം ഇവിടെ പരിഗണിക്കപ്പെടുന്നു...
മുമ്പ് പത്രങ്ങളിലൂടെയും മറ്റും ധാരാളം അറഞിട്ടുണ്ടെങ്കിലും ഓര്‍ക്കൂട്ട് ദുബായിയില്‍ ബാന്‍ ചെയ്തതില്‍ പിന്നെയാണ് ഞാന്‍ ബൂലോകത്തെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്...അതുവരേ...ഓര്‍ക്കൂട്ടായിരുന്നു സമയം കൊല്ലാന്‍ ഒരു കൂട്ട്.... വളരെയധികം വൈകിയാണെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഒരാളാവാന്‍ ഞാനും ആഗ്രഹിക്കുന്നു....
ഒരുപാട് കാര്യങ്ങള്‍ അറിയാനും അറിവിന്റെ പരിതി വെച്ച് അഭിപ്രായം പറയാനും നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും നാടിനെ കുറിച്ച് അറിയാനും നാടുമായുള്ള ബന്ധം നിലനിര്‍ത്താനും ഞാന്‍ ആശിക്കുന്നു...(മലയാള മനോരമ, മാത്രുഭൂമി,മാധ്യമം എന്നി പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ വരിവിടാതെ ഞാനും എന്റെ സഹപ്രവര്‍ത്തകരും വായിച്ച് തീര്‍ക്കാറുണ്ട്.)
ഈ ഉദ്ദേശത്തോടെ ആദ്യം മലയാളം ടൈപ്പ് ചെയ്യുന്ന വിദ്യ കണ്ടെത്തിയ ഞാന്‍ ഒരു ബ്ലോഗും ഉണ്ടാക്കി പ്രൊഫൈല്‍ എഴുതാന്‍ പറഞിടത്ത് പ്രൊഫൈലും പോസ്റ്റ് എഴുതാന്‍ പറഞിടത്ത് പോസ്റ്റും എഴുതി. ഇനിയങ്ങോട്ട് എങ്ങിനെ എന്ന് എനിക്കറിയില്ലാ..ഞാന്‍ എഴുതിയത് ആരെങ്കിലും വായിക്കുന്നുണ്ടോ എന്നരിയാനും വായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.. ഒരുപാട് ബ്ലോഗുകള്‍ Google ലും, തനിമലയാളത്തിലും മറ്റും ഞാന്‍ കണ്ടിട്ടുമുണ്ട് വായിച്ചിട്ടുമുണ്ട്....അവിടെ എന്റെ ബ്ലോഗും കാണണം എന്നെനിക്ക് ആഗ്രഹമുണ്ട്, അതിനെന്ത് എന്നെനിക്ക് അറിയില്ലാ...
എന്തായാലും ഇനിയങ്ങോട്ടുള്ള എന്റെ ബൂലോക വാസത്തിന് എല്ലാ ബൂലോകവാസികളില്‍ നിന്നും സഹായങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് പ്രതീക്ഷിക്കാമോ.....?
Saturday, June 7, 2008
Subscribe to:
Post Comments (Atom)
2 comments:
പ്രിയ കൂട്ടുകാരാ,,,
ഈ ബൂലോകത്ത് തുടക്കക്കാരെ സഹായിക്കാന്‍ ഒരുപാടു പേരുണ്ട്. സഹയാത്രികന്റെ ഈ പോസ്റ്റുമ് , അപ്പുവിന്റെ ഈ പോസ്റ്റും നോക്കുക. അറിയേണ്ടുന്നവ എല്ലാം അവര്‍ ഈ ബൂലോകത്തിനു തന്നിട്ടുണ്ട്. അവരോടുള്ള നന്ദി അവരുടെ ബ്ലോഗുകളില്‍ അറിയിക്കാന്‍ മറക്കരുത്....ഇതിനായി അവര്‍ ചിലവഴിച്ച സമയം നമ്മളെപ്പോലെയുള്ള എത്രപേര്‍ക്കു സഹായകരമാകുന്നുണ്ടെന്ന് അവര്‍ അറിയാറില്ല.....
കമന്റ് സെറ്റപ്പില്‍ വേര്‍ഡ് വെരിഫിക്കേഷന് എടുത്തു കളയണം. എല്ലാം വിശദമായി ഈ പോസ്റ്റുകളില്‍ ഉണ്ട്. ബ്ലോഗ്ഗുകള്‍ കൂടുതല്‍ ആളുകള്‍ കാണാന്‍ കമന്റ് സെറ്റപ്പില്‍ മറുമൊഴി ഗ്രൂപ്പിന്റെ ഇ-മെയില്‍ അഡ്രസ്സ് ചേര്‍ക്കണം. സഹയാത്രികന്റെ ബ്ലോഗില്‍ അതെല്ലാം വിശദമാക്കിയിട്ടുണ്ട്.....
ഒരുപാടൊരുപാട് നന്ദിയുണ്ട് ഗുരുജീ.......
ഈ നല്ല മനസ്സിനും പകര്‍ന്നു തന്ന നല്ല അറിവുകള്‍ക്കും...
പറഞ് തന്ന മാറ്റങ്ങള്‍ ഞാന്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്....
തന്ന രണ്ടു ലിങ്കുകളും തീര്‍ത്തും ഉപകാരപ്രദം...
ഞാനവ രണ്ടും ഫാവരൈറ്റ് ചെയ്തിട്ടുണ്ട്....
Post a Comment