ഒരു മാസം മുമ്പ് ടാര്‍ ചെയ്ത പഞ്ചായത്ത് വക റോഡിലൂടെ ഗോപാലേട്ടന്റെ മഞക്കിളി പറന്നു വരികയാണ്... പിന്നിടുന്ന വഴികള്‍ വെള്ള പുകയാല്‍ മൂടപ്പെടും എന്നതാണ് ഈ മഞക്കിളിയുടെ പ്രത്യേകത.. അപ്പോള്‍ എന്താണീ മഞകിളി എന്നാകും...?????
ഗോപാലേട്ടന്റെ സ്വന്തം പേരിലുള്ള ദേഹമാസകലം മഞ പൂശിയ 89 മോഡല്‍ ബജാജ് ഓട്ടൊയാണ് ഈ പറയപ്പെട്ട മഞകിളി....
ഈ മഞക്കിളി ഗോപാലേട്ടനും കുടുംബത്തിനും ഒരു നേരത്തെ ആഹാരത്തിനായി മുകളില്‍ പിടിപ്പിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നോണ്‍സ്റ്റോപ്പായി ചിലച്ചുകൊണ്ടേയിരിക്കുന്നു...
'' ഒടിവ് ചതവ് ഉളുക്ക്, കൈമുട്ട് വേതന കാല്‍മുട്ട് വേതന, പിരടി വേതന നടു വേതന പുറം വേതന, തല വേതന വയറു വേതന പല്ലു വേതന അങ്ങനെ പല തരത്തിലുള്ള വിശേഷപ്പെട്ട വേതനകള്‍ക്കും ഉത്തമ പരിഹാരിണിയാണ് വാത രോഗ സിദ്ധ മര്‍മാണി തൈലം. കടന്നു വരൂ നാട്ടുകാരെ കടന്നു വരൂ... ചെറിയ ബോട്ടില്‍ 10 രൂപ വലിയ ബോട്ടില്‍ 20 രൂപ....എടുക്കുമ്പോള്‍ വലുതെടുക്കുക, കാരണം അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ലാഭം...''
ആ ചെറിയ കവലയേയും അവിടെയുള്ള ചായ കടയേയും അപ്രത്യക്ഷമാക്കികൊണ്ട് മഞക്കിളി കടന്നുപോയപ്പോള്‍ കടയുടെ പ്രൊപ്പ്രൈറ്റര്‍ ദിവാകരേട്ടന് കാല്മുട്ടിലൊന്ന് അമര്‍ത്തി തടവിക്കൊണ്ട് പറഞു..
'' മുട്ടുകാലിനൊരു വേതന, തുടങ്ങിയിട്ട് ഒരാഴ്ചയായി...''
സുലൈമാനി ഒരു സിപ്പടിച്ച് ബീരാന് ഹാജി അതു ശരി വെച്ചു...
'' ഞമ്മക്കുണ്ട്...ചെലപ്പൊ കാലാവസ്ഥ മാറിയതോണ്ടേക്കാരം ''
കാലാവസ്ഥ മാറിയതോണ്ടാണോ എന്നറില്ല ഗോപാലേട്ടന്റെ കാല് മഞക്കിളിയുടെ ബ്രെയ്ക്കിന്ന് ഒന്നമാറി...വളവൊന്ന് തിരിഞ മഞകിളി പഞ്ചായത്ത് വക റോഡിലെ പഞ്ചായത്ത് വക ഘട്ടറിലൊന്ന് ചാടി...(ഒരു ചെറിയ ഘട്ടര്‍..വെള്മുണ്ടായിരുന്നെങ്കില് മുങ്ങി കുളിക്കാമായിരുന്നു...)
ദേ കിടക്കുന്നു മഞക്കിളി......
ചെറുതും വലുതുമായ ബോട്ടിലുകളെ കൊണ്ട് റോഡ് നിറഞു...
ശബ്ധം കേട്ട് ആദ്യം ഓടിയെത്തിയത് ദിവാകരേട്ടനും ബീരാന് ഹാജിയും തന്നെ....
കിഴക്കോട്ട് മുഖം തിരിച്ച് ചരിഞ് കിടക്കുന്ന മഞക്കിളി വിളിച്ചു....
'' കടന്നു വരൂ നാട്ടുകാരേ...കടന്നുവരൂ...''
വിളികേട്ട സകല നാട്ടുകാരും ഹാജര്‍......
ദിവാകരേട്ടന് സിദ്ധ മര്മാണിയുടെ ഒരു ചെറിയ ബോട്ടില്‍ കയ്യിലെടുത്തു....
ഇതു കണ്ടതു കൊണ്ടായിരിക്കാം മഞകിളി ചിലച്ചു....
'' എടുക്കുമ്പോള്‍ വലുതെടുക്കുക കാരണം അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ലാഭം...''
ഉടനെതന്നെ കയ്യിലുള്ള ബോട്ടില്‍ നിലത്തിട്ട് ദിവാകരേട്ടന് വലുതിനായി തിരച്ചില്‍ തുടങ്ങി..കിട്ടിയത് വലുത് തന്നെയായിരുന്നെങ്കിലും കൂടുതല്‍ വലുതിനായി ബീരാല്‍ ഹാജി മഞക്കിളിയുടെ അകത്തേക്ക് ഒന്നു തലയിട്ട് നോക്കി...
ഗോപാലേട്ടന് ചോരയൊലിപ്പിച്ച് അകത്തു കിടപ്പുണ്ട്....
ഒരു വിധം തപ്പിപ്പിടിച്ച് ഗോപാലേട്ടന് മഞകിളിയുടെ പുറത്തേക്ക് ഒന്നു എത്തിനോക്കി.... ദിവാകരേട്ടനും ബീരാന് ഹാജിയും അടക്കം ഓടികൂടിയ സകല നാട്ടുകാരും അപ്രത്യക്ഷം.... കൂടെ സിദ്ധ മര്മാണിയുടെ ബോട്ടിലുകളും....
......ക്ലീന്‍ കേരളാ.........
അപ്പോഴും മഞക്കിളി തൊണ്ടകീറിയത് ഗോപാലേട്ടനായി തന്നെ...
'' ഏല്ലാ തരം വേതനകള്‍ക്കും.............''