Tuesday, June 10, 2008

എന്നാല്‍ ആവും വിധം ഞാനും.....


എല്ലാ ബൂലോകവാസികള്‍ക്കും ഇഞ്ചിക്കും പൂര്‍ണ്ണപിന്തുണ....

ചിന്തിക്കാനായി രണ്ട് ചിത്രങ്ങള്‍....

അവാര്‍ഡ് നേടിയ പരസ്യങ്ങള്‍ എന്ന തലക്കെട്ടില്‍ എന്റെ ഒരു സുഹ്രുത്ത് അയച്ചു തന്നതാണീ ചിത്രങ്ങള്‍...ചിലപ്പോ നിങ്ങളിത് കണ്ടിട്ടുണ്ടാകാം...



ആ കണ്ണാടി ചില്ലിലെഴുതിയിരിക്കുന്നതും കാണുന്നതും ഒരിക്കലും സത്യമായി പുലരാതിരിക്കട്ടേ.....


നിയമങ്ങളും നൂലാമാലകളും ജീവിതാവസാനം വരെ പിന്തുടരും എന്നു ചിന്തിക്കുന്നവരുടെ ഓര്‍മക്കായ്....

നാളെ ഇതേ നിയമങ്ങളുടെയും നൂലാമാലകളുയും പേരില്‍ ഇവിടെ നമ്മുടെ ജീവിതം അവസാനിച്ചേക്കാം...

Saturday, June 7, 2008

''....എടുക്കുമ്പോള്‍ വലുതെടുക്കുക, കാരണം അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ലാഭം...''

ഒരു മാസം മുമ്പ് ടാര്‍ ചെയ്ത പഞ്ചായത്ത് വക റോഡിലൂടെ ഗോപാലേട്ടന്റെ മഞക്കിളി പറന്നു വരികയാണ്... പിന്നിടുന്ന വഴികള്‍ വെള്ള പുകയാല്‍ മൂടപ്പെടും എന്നതാണ് ഈ മഞക്കിളിയുടെ പ്രത്യേകത.. അപ്പോള്‍ എന്താണീ മഞകിളി എന്നാകും...?????

ഗോപാലേട്ടന്റെ സ്വന്തം പേരിലുള്ള ദേഹമാസകലം മഞ പൂശിയ 89 മോഡല്‍ ബജാജ് ഓട്ടൊയാണ് ഈ പറയപ്പെട്ട മഞകിളി....
ഈ മഞക്കിളി ഗോപാലേട്ടനും കുടുംബത്തിനും ഒരു നേരത്തെ ആഹാരത്തിനായി മുകളില്‍ പിടിപ്പിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നോണ്‍സ്റ്റോപ്പായി ചിലച്ചുകൊണ്ടേയിരിക്കുന്നു...

'' ഒടിവ് ചതവ് ഉളുക്ക്, കൈമുട്ട് വേതന കാല്‍മുട്ട് വേതന, പിരടി വേതന നടു വേതന പുറം വേതന, തല വേതന വയറു വേതന പല്ലു വേതന അങ്ങനെ പല തരത്തിലുള്ള വിശേഷപ്പെട്ട വേതനകള്‍ക്കും ഉത്തമ പരിഹാരിണിയാണ് വാത രോഗ സിദ്ധ മര്‍മാണി തൈലം. കടന്നു വരൂ നാട്ടുകാരെ കടന്നു വരൂ... ചെറിയ ബോട്ടില്‍ 10 രൂപ വലിയ ബോട്ടില്‍ 20 രൂപ....എടുക്കുമ്പോള്‍ വലുതെടുക്കുക, കാരണം അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ലാഭം...''

ആ ചെറിയ കവലയേയും അവിടെയുള്ള ചായ കടയേയും അപ്രത്യക്ഷമാക്കികൊണ്ട് മഞക്കിളി കടന്നുപോയപ്പോള്‍ കടയുടെ പ്രൊപ്പ്രൈറ്റര്‍ ദിവാകരേട്ടന്‍ കാല്‍മുട്ടിലൊന്ന് അമര്‍ത്തി തടവിക്കൊണ്ട് പറഞു..

'' മുട്ടുകാലിനൊരു വേതന, തുടങ്ങിയിട്ട് ഒരാഴ്ചയായി...''

സുലൈമാനി ഒരു സിപ്പടിച്ച് ബീരാന്‍ ഹാജി അതു ശരി വെച്ചു...

'' ഞമ്മക്കുണ്ട്...ചെലപ്പൊ കാലാവസ്ഥ മാറിയതോണ്ടേക്കാരം ''

കാലാവസ്ഥ മാറിയതോണ്ടാണോ എന്നറില്ല ഗോപാലേട്ടന്റെ കാല് മഞക്കിളിയുടെ ബ്രെയ്ക്കിന്ന് ഒന്നമാറി...വളവൊന്ന് തിരിഞ മഞകിളി പഞ്ചായത്ത് വക റോഡിലെ പഞ്ചായത്ത് വക ഘട്ടറിലൊന്ന് ചാടി...(ഒരു ചെറിയ ഘട്ടര്‍..വെള്മുണ്ടായിരുന്നെങ്കില്‍ മുങ്ങി കുളിക്കാമായിരുന്നു...)

ദേ കിടക്കുന്നു മഞക്കിളി......

ചെറുതും വലുതുമായ ബോട്ടിലുകളെ കൊണ്ട് റോഡ് നിറഞു...

ശബ്ധം കേട്ട് ആദ്യം ഓടിയെത്തിയത് ദിവാകരേട്ടനും ബീരാന്‍ ഹാജിയും തന്നെ....

കിഴക്കോട്ട് മുഖം തിരിച്ച് ചരിഞ് കിടക്കുന്ന മഞക്കിളി വിളിച്ചു....

'' കടന്നു വരൂ നാട്ടുകാരേ...കടന്നുവരൂ...''

വിളികേട്ട സകല നാട്ടുകാരും ഹാജര്‍......

ദിവാകരേട്ടന്‍ സിദ്ധ മര്‍മാണിയുടെ ഒരു ചെറിയ ബോട്ടില്‍ കയ്യിലെടുത്തു....

ഇതു കണ്ടതു കൊണ്ടായിരിക്കാം മഞകിളി ചിലച്ചു....

'' എടുക്കുമ്പോള്‍ വലുതെടുക്കുക കാരണം അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ലാഭം...''

ഉടനെതന്നെ കയ്യിലുള്ള ബോട്ടില്‍ നിലത്തിട്ട് ദിവാകരേട്ടന്‍ വലുതിനായി തിരച്ചില്‍ തുടങ്ങി..കിട്ടിയത് വലുത് തന്നെയായിരുന്നെങ്കിലും കൂടുതല്‍ വലുതിനായി ബീരാല്‍ ഹാജി മഞക്കിളിയുടെ അകത്തേക്ക് ഒന്നു തലയിട്ട് നോക്കി...

ഗോപാലേട്ടന്‍ ചോരയൊലിപ്പിച്ച് അകത്തു കിടപ്പുണ്ട്....

ഒരു വിധം തപ്പിപ്പിടിച്ച് ഗോപാലേട്ടന്‍ മഞകിളിയുടെ പുറത്തേക്ക് ഒന്നു എത്തിനോക്കി.... ദിവാകരേട്ടനും ബീരാന്‍ ഹാജിയും അടക്കം ഓടികൂടിയ സകല നാട്ടുകാരും അപ്രത്യക്ഷം.... കൂടെ സിദ്ധ മര്‍മാണിയുടെ ബോട്ടിലുകളും....

......ക്ലീന്‍ കേരളാ.........

അപ്പോഴും മഞക്കിളി തൊണ്ടകീറിയത് ഗോപാലേട്ടനായി തന്നെ...

'' ഏല്ലാ തരം വേതനകള്‍ക്കും.............''

ആശ നിറവേറ്റാന്‍ ഒരു കൈ സഹായം....

എനിക്ക് കണ്ടു മാത്രം പരിചയമുള്ള മേഖലയാണീ ബൂലോകം....
ബ്ലോഗ് വായന തുടങ്ങിയിട്ട് കുറച്ചധികം നാളായെങ്കിലും...ഒരു ബ്ലോഗ്ഗറാവാന്‍ ഞാന്‍ മടിച്ചു നിന്നു....
കാരണം, വെല്യ വെല്യ ആളുകള്‍ വെല്യ വെല്യ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്നിടത്ത് നമ്മളു കേറി എന്തുചെയ്യാനാ....

എങ്കിലു ഈ വെല്യ വെല്യ കാര്യങ്ങള്‍ ഞാന്‍ നോട്ട് ചെയ്തു....കൂട്ടത്തില്‍ ചെറിയ ചെറിയ കാര്യങ്ങളും ചര്‍ച ചെയ്യപെടുന്നുണ്ട് എന്നും ഞാന്‍ മനസ്സിലാക്കി...വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍...എല്ലാം ഇവിടെ പരിഗണിക്കപ്പെടുന്നു...

മുമ്പ് പത്രങ്ങളിലൂടെയും മറ്റും ധാരാളം അറഞിട്ടുണ്ടെങ്കിലും ഓര്‍ക്കൂട്ട് ദുബായിയില്‍ ബാന്‍ ചെയ്തതില്‍ പിന്നെയാണ് ഞാന്‍ ബൂലോകത്തെ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്...അതുവരേ...ഓര്‍ക്കൂട്ടായിരുന്നു സമയം കൊല്ലാന്‍ ഒരു കൂട്ട്.... വളരെയധികം വൈകിയാണെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഒരാളാവാന്‍ ഞാനും ആഗ്രഹിക്കുന്നു....

ഒരുപാട് കാര്യങ്ങള്‍ അറിയാനും അറിവിന്റെ പരിതി വെച്ച് അഭിപ്രായം പറയാനും നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും നാടിനെ കുറിച്ച് അറിയാനും നാടുമായുള്ള ബന്ധം നിലനിര്‍ത്താനും ഞാന്‍ ആശിക്കുന്നു...(മലയാള മനോരമ, മാത്രുഭൂമി,മാധ്യമം എന്നി പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ വരിവിടാതെ ഞാനും എന്റെ സഹപ്രവര്‍ത്തകരും വായിച്ച് തീര്‍ക്കാറുണ്ട്.)

ഈ ഉദ്ദേശത്തോടെ ആദ്യം മലയാളം ടൈപ്പ് ചെയ്യുന്ന വിദ്യ കണ്ടെത്തിയ ഞാന്‍ ഒരു ബ്ലോഗും ഉണ്ടാക്കി പ്രൊഫൈല് എഴുതാന്‍ പറഞിടത്ത് പ്രൊഫൈലും പോസ്റ്റ് എഴുതാന്‍ പറഞിടത്ത് പോസ്റ്റും എഴുതി. ഇനിയങ്ങോട്ട് എങ്ങിനെ എന്ന് എനിക്കറിയില്ലാ..ഞാന്‍ എഴുതിയത് ആരെങ്കിലും വായിക്കുന്നുണ്ടോ എന്നരിയാനും വായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.. ഒരുപാട് ബ്ലോഗുകള്‍ Google ലും, തനിമലയാളത്തിലും മറ്റും ഞാന്‍ കണ്ടിട്ടുമുണ്ട് വായിച്ചിട്ടുമുണ്ട്....അവിടെ എന്റെ ബ്ലോഗും കാണണം എന്നെനിക്ക് ആഗ്രഹമുണ്ട്, അതിനെന്ത് എന്നെനിക്ക് അറിയില്ലാ...

എന്തായാലും ഇനിയങ്ങോട്ടുള്ള എന്റെ ബൂലോക വാസത്തിന് എല്ലാ ബൂലോകവാസികളില്‍ നിന്നും സഹായങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് പ്രതീക്ഷിക്കാമോ.....?

Thursday, June 5, 2008

കടിഞൂല്‍ പോസ്റ്റ്....!!!

ഇതെന്റെ കടിഞൂല്‍ പോസ്റ്റും കടുഞൂല്‍ ബ്ലോഗുമാണ്.

ഈ ബൂലോകത്തെ അന്തേവാസികളോട് ഈ അവസരത്തില്‍ എനിക്ക് ഒന്നേപറയാനൊള്ളൂ.....നിങ്ങളെല്ലാവരും ചേര്‍ന്നെന്നെ കടിച്ചുകീറി ആകെ ഹലാക്കിന്റെ അവിലുംകഞി പരുവത്തിലാക്കരുതേ...

ഒരല്പ്പം ജീവന്‍ ബാക്കി വെക്കണം......

ഈ ബൂലോകത്തേക്ക് കടന്നുവരുന്ന പുതുമുഖങ്ങളെ റാഗ് ചെയ്തു കൊല്ലുന്നവര്‍ക്ക് നിങ്ങളൊരു മാത്രകാ പുരുഷോത്തമന്മാരാകണം...

പിന്നെ ധാരാളം കമന്‍റുകള്‍ വേന്റിവരും...നമുക്ക് കമണ്ട്രി തയ്യാറാക്കേണ്ടേ.....???????